കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിനെതിരെയും പരാതി നൽകി യൂത്ത് കോൺഗ്രസ്. മലപ്പട്ടത്തെ ഭീഷണി പ്രസംഗത്തിലാണ് പരാതി.

പുഷ്പചക്രം ഒരുക്കി വെക്കുമെന്ന കെ കെ രാഗേഷിൻ്റെ പ്രസംഗവും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന പി വി ഗോപിനാഥിൻ്റെ പ്രസംഗത്തിലുമാണ് പരാതി. മലപ്പട്ടത്തെ അക്രമത്തിന് ശേഷവും ജില്ലയിൽ സിപിഐഎം വ്യാപക അക്രമം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് മൂന്ന് പരാതികളാണ് നൽകിയിട്ടുള്ളത്.


