Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും എ‍ഴുപതിനായിരം കടന്നു.

70,040 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 8,755 രൂപയുമായിട്ടുണ്ട്.

മെയ് 15നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു ഈ ദിവസത്തെ സ്വര്‍ണ വില. എട്ടാം തീയതി രേഖപ്പെടുത്തിയ 73,040 രൂയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top