പാലക്കാട്: സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. പ്രായപരിധി എഴുപതാക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

സെക്രട്ടറിയറ്റില്‍ മൂന്ന് അംഗങ്ങളുടെ ഒഴിവാണ് ഉണ്ടായതെന്ന് എ കെ ബാലന്‍ പറഞ്ഞു. ഉചിതമായി തോന്നിയതിനാലാണ് എം വി ജയരാജനേയും സി എന്‍ മോഹനനേയും ഉള്‍പ്പെടുത്തിയത്. എം ബി രാജേഷും മിടുക്കനാണ്. കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് പരിഗണന കിട്ടുന്നത് സ്വാഭാവികമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

