കണ്ണൂർ: സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മഹിള അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യ. ‘ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എൻറെ ഒരു സഖാവാണ്….. ചെഗുവേര’ എന്നായിരുന്നു സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യ നിലപാട് അറിയിച്ചത്.


