ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിദ്ധയിൽ അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദാരുണമായ റോഡപകടത്തിൽ ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ2.30ന് ഹെവി ട്രക്കും എസ്‍.യു.വി വാഹനവും റോഡിൽ നേർക്കുനേർ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ധി-ബഹ്റി റോഡിൽ ഒരു പെട്രോൾ പമ്പിന് സമീപത്തു വെച്ചാണ് അപകടമുണ്ടായതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഗായത്രി തിവാരി പറഞ്ഞു. ടാക്സിയായി ഓടിയിരുന്ന ഒരു എസ്‍യുവിയും ഹെവി ട്രക്കും റോഡിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
മൈഹാറിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് ടാക്സി വാഹനത്തിലുണ്ടായിരുന്നത്. വിപരീത ദിശയിൽ സിദ്ധിയിൽ നിന്ന് ബഹ്റിയിലേക്ക് പോവുകയായിരുന്നു ട്രക്ക്.

