തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കെപിസിസി നേതൃത്വത്തില്‍ കാല്‍നട പ്രതിഷേധ ജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നയിക്കുന്ന ജാഥ സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലൂടെയാണ് സഞ്ചരിക്കുക. കടല്‍ ഖനനത്തിലൂടെ മത്സ്യ സമ്പത്ത് നഷ്ടമാകുമെന്നാണ് കോണ്‍ഗ്രസ് ആരോപണം.
മത്സ്യത്തൊഴിലാളികളെ പട്ടിണിയില്‍ ആക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കടല്‍ ഖനനത്തിന് എതിരെ ഈ മാസം 27ന് തീരദേശ ഹര്‍ത്താലിന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

