രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാരിസ് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം.

ആർപ്പുവിളിച്ചും പരമ്പരാഗത ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ചും ആഘോഷിച്ചുമായിരുന്നു അവർ തങ്ങളുടെ പ്രധാനമന്ത്രിയെ വരവേറ്റത്. മോദി എത്തിയപ്പോൾ ” ഭാരത് മാതാ കീ ജയ് “, ” വന്ദേമാതരം ” , ” മോദി, മോദി ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരുന്നു അവർ മുഴക്കിയത്.
അതേസമയം, ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗസ് യുദ്ധ ശ്മശാനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഫ്രാൻസിൽ നിന്ന് രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പോകും. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാത്രി വൈകി പാരീസിലെത്തി.

