മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.

ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

നേരത്തെ, ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.

