ചെന്നൈ: തിരുപ്പൂർ ജില്ലയിലെ കുമാരനന്ദപുരം ഗ്രാമത്തിൽ ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുപ്പത് വയസുള്ള ബാലമുരുഗൻ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.

ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നയാളായിരുന്നു ബാലമുരുഗൻ. പുലർച്ചെ നാല് മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ വീടിന് സമീപത്തായി നിലയുറപ്പിച്ചിരുന്ന മൂന്ന് പേരാണ് ബാലമുരുഗനെ കുത്തിയത്.


