India

വിരുദുനഗര്‍ സ്‌ഫോടനം; മരണം 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്‌ഫോടനം

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും സ്‌ഫോടനമുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരത്തോടെയാണ് പടക്ക നിര്‍മ്മാണ ശാലയില്‍ അപകടമുണ്ടായത്. മുപ്പത് തൊഴിലാളികളാണ് അപകടസമയത്ത് ജോലിയിലുണ്ടായിരുന്നത്.

വനജ പടക്ക ഫാക്ടറിയില്‍ വലിയ ശബ്ദത്തോടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുവെന്നും ആഘാതത്തില്‍ പടക്ക ഫാക്ടറിയുടെ നാല് മുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റര്‍ ദൂരം വരെ പ്രകമ്പനമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top