Kerala

തളിപ്പറമ്പില്‍ പാര്‍ട്ടി തോറ്റതിന് ഞാന്‍ എന്തിന് സ്വയം വിമര്‍ശനം നടത്തണം; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: തളിപ്പറമ്പില്‍ പാര്‍ട്ടി തോറ്റതിന് താന്‍ എന്തിന് സ്വയം വിമര്‍ശനം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്. അവരാണ് അത് സംബന്ധിച്ച് സ്വയം വിമര്‍ശനം നടത്തിയത്. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തില്‍ വ്യക്തിപരമയ വീഴ്ചകള്‍ ആരുടെ ഭാഗത്തും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലും കൂട്ടായ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. ഏതെങ്കിലും വ്യക്തിക്ക് പറ്റിയ കുഴപ്പം കൊണ്ടാണ് ഇതെല്ലാം ഉണ്ടായതെന്ന നരേഷന്‍ തെറ്റായ സമീപനമാണ്. പാര്‍ട്ടി അത് അംഗീകരിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകള്‍ സ്വയംവിമര്‍ശനപരായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചു. പയ്യന്നൂരിലെ തോല്‍വി കുറച്ചുകൂടി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top