തൃശൂർ: എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലിയിലാണ് സംഭവം. ആൽജോ ആണ് മരിച്ചത്.

ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പിന്റെ കടിയേറ്റു. അനോജ് ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നു പാമ്പിനെ കണ്ടെത്തി.

ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവക്കാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യ വിഷബാധയായിരിക്കാം എന്നാണ്.