Kerala

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി.

കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വിയെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top