Kerala

ഗായകൻ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ

ഗായകൻ സൂരജ് സന്തോഷിനെതിരെ കടുത്ത അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യയുടെ അധിക്ഷേപം.

‘ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ്. ഇപ്പോഴത്തെ തലമുറയിലെ ചില ഗായകർ സംഗീതത്തേക്കാൾ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ട് . പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെയാണ് ശബ്ദം’. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top