Kerala

സിപിഐ (എം) വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘമായി:ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനും: വി എൻ വാസവൻ

പാലാ:ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലായിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സ്വാഗതസംഘം രൂപീകരിച്ചു.
പാലാ ഇഎംഎസ് സ്മാരക ഹാളിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്തു.. ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പരിപാടി വിശദീകരിച്ചു. പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി സ്വാഗതവും ഏരിയ കമ്മിറ്റിയംഗം തങ്കമണി ശശി നന്ദിയും പറഞ്ഞു.

അരുണാപുരം സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ചേരുന്ന രണ്ട്‌ ദിവസത്തെ വിപുലീകൃത കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ജില്ലയിലെ 12 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, വർഗ്ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് വൈകിട്ട് പൊതുസമ്മേളനവും ഉണ്ടാകും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
101 അംഗ എക്സിക്യൂട്ടീവ്‌ ഉൾപ്പെടെ വിപുലമായ സ്വാഗതസംഘം കമ്മിറ്റിയെ യാഗം തെരഞ്ഞെടുത്തു.

ഭാരവാഹികൾ:

വി എൻ വാസവൻ, ടി ആർ രഘുനാഥൻ, വൈക്കം വിശ്വൻ, കെ ജെ തോമസ്, കെ അനിൽകുമാർ (രക്ഷാധികാരികൾ)ലാലിച്ചൻ ജോർജ് (ചെയർമാൻ), സജേഷ് ശശി (കൺവീനർ), ജോയി കുഴിപ്പാല (ട്രഷറർ),കുര്യാക്കോസ് ജോസഫ്, ടി ആർ വേണുഗോപാൽ, ഷാർലി മാത്യു, വി ജി വിജയകുമാർ, തങ്കമണി ശശി, വി ആർ രാജേഷ്, എൻ ആർ വിഷ്‌ണു, സി എം സിറിയക്ക് (വൈസ് ചെയർമാൻമാർ).ജിൻസ് ദേവസ്യ, കെ എസ് രാജു, കെ അജി, പുഷ്പ ചന്ദ്രൻ, സെന്നി സെബാസ്റ്റ്യൻ, മാലിനി അരവിന്ദ്, രഞ്ജിത് സന്തോഷ്, എഡ്‌വിൻ കെ ബെന്നി, എം ടി ജാൻ്റിഷ് (ജോയിൻ്റ് കൺവീനർമാർ)

സബ് കമ്മിറ്റികൾ:

ഫുഡ്: ജോയി കുഴിപ്പാല (ചെയർമാൻ), വി ജി വിജയകുമാർ (കൺവീനർ)

പ്രചാരണം: ജിൻസ് ദേവസ്യ (ചെയർമാൻ), കെ അജി (കൺവീനർ)

വളണ്ടിയർ: രഞ്ജിത് സന്തോഷ് (ചെയർമാൻ), എഡ്‌വിൻ കെ ബെന്നി (കൺവീനർ).

പാലാ:ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനും എന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പറഞ്ഞു. ദുരിതാശ്വാസമായി ഒരു സഹായവും സർക്കാർ നൽകുന്നില്ല. വെള്ളപ്പൊക്ക ദുരിതബാധിതർക്ക് പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കൊടുത്തിട്ടില്ല. ദുരിതമനുഭവിച്ചവരുടെ ദുരിതം തുടരുകയാണ്. അവരെ പരിഹസിക്കുന്ന നിലയിലേക്ക് സർക്കാർ തരംതാഴ്ന്നു. കടലിൽ കാണാതായവരെക്കുറിച്ചും വന്യജീവി ആക്രമണം നേരിടുന്നവരെക്കുറിച്ചും ചോദിക്കുമ്പോൾ പരിഹാസമാണ് സർക്കാരിൻ്റെ മറുപടിയെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് പ്രകാശപൂരിതമാക്കിയ കേരളത്തെ യുഡിഎഫ് ഇരുട്ടിലാക്കി.

കേരളത്തിൽ എല്ലാ മേഖലയിലും മുതലാളിമാർക്ക് വാതായനങ്ങൾ തുറന്നുകൊടുത്തിരിക്കുന്നു. എംഎസ്‌സി കമ്പനിക്ക് 49 ശതമാനം ഷെയർ കൊടുത്ത് വിഴിഞ്ഞം തുറമുഖം തന്നെ അന്യാധീനപ്പെടുന്ന അവസ്ഥയിലെത്തി. ക്ഷേമപെൻഷൻ വീട്ടിൽ കിട്ടാതായി. സ്ത്രീസുരക്ഷാ പെൻഷനും യുവാക്കൾക്കുള്ള ധനസഹായവും ഇല്ലാതാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ്റെ കൂട്ടുകെട്ട് ലഹരിമാഫിയ അംഗങ്ങളുമായാണ്. അത് തെളിവുസഹിതം പുറത്തു കൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു. അതിൻ്റെ വൈരാഗ്യമാണ് ഇപ്പോൾ നടന്ന റെയ്ഡ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല.

സംസ്ഥാനത്തിൻ്റെ പ്രശ്നങ്ങൾ അവഗണിക്കുന്നു. ഇതിനെതിരെ ശക്തമായി പോരാട്ടമടക്കമുള്ള ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകിയാണ് കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അവസാനിച്ചത്.കമ്യൂണിസ്‌റ്റുകാർ വിജയത്തിൽ അമിതമായി ആഹ്ലാദിക്കാറില്ല. തിരിച്ചടികളിൽ അമിതമായി നിരാശപ്പെടാറില്ല. കമ്യൂണിസ്‌റ്റ് പാർടി തിരിച്ചടികളെ അതിജീവിച്ച് തിരിച്ചുവന്ന ചരിത്രമാണുള്ളതെന്നും വി എൻ വാസവൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top