Kerala

കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ; സുരേഷ് ​ഗോപി മുഖ്യാതിഥി

കണ്ണൂർ: എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസർകോട് ലോക്സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന സദസ്സിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

യാത്രയോടനുബന്ധിച്ച് കെ സുരേന്ദ്രൻ രാവിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെത്തി ക്ഷേത്ര ദർശനം നടത്തും. തയ്യിലിലെ മത്സ്യത്തൊഴിലാളികളോടൊപ്പമാണ് പ്രഭാതഭക്ഷണം. മത – സാമുദായിക നേതാക്കളുമായും കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. മോദി സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്ര വിരുദ്ധ പ്രചാരണങ്ങൾക്കുള്ള മറുപടിയും ജാഥയിൽ ഉണ്ടാവും. എൻഡിഎ ഘടകകക്ഷി നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് മാത്രമാണ് പദയാത്ര നടത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top