Kerala

കോട്ടയത്തെ സീറ്റ് ചർച്ച: രഹസ്യ ചർച്ചകൾ ചൂട് പിടിക്കുന്നു:തത്സമയ റിപ്പോർട്ടുകൾ കോട്ടയം മീഡിയായ്ക്ക്

കോട്ടയം  :ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ.രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകളും ;ഗ്രൂപ്പ് യോഗങ്ങളും സജീവമായി.എല്ലാവരും ശ്രദ്ധിക്കുന്ന ലോക്സഭാ മണ്ഡലമായ കോട്ടയത്തെ യു  ഡി എഫ് സ്ഥാനാർത്ഥി ആരെന്നതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെ; യു  ഡി എഫിന്റെ  രഹസ്യ  യോഗങ്ങൾ  ഇപ്പോൾ കോട്ടയത്തെ രഹസ്യ കേന്ദ്രങ്ങളിൽ  നടന്നു കൊണ്ടിരിക്കുകയാണ്.

ഇന്നലെ ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ അധ്യക്ഷനായ സജി മഞ്ഞക്കടമ്പിൽ കോട്ടയം ലോക്സഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്;യു  ഡി എഫിലും ;ജോസഫ് ഗ്രൂപ്പിലും വൻ അമ്പരപ്പാണ് സൃഷ്ടിച്ചിട്ടുള്ളത് .അതിന്റെ ഭാഗമായാണ്  യോഗങ്ങൾ  ചേരുന്നത്.സജി മഞ്ഞക്കടമ്പിലും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു. .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

കൂടുതൽ വിശദാംശങ്ങൾ പിറകെ …

റിപ്പോർട്ട് :റോജി പകലോമറ്റം കോട്ടയം മീഡിയാ ഓൺലൈൻ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top