തീവ്ര ഇസ്ളാമിസ്റ്റ് കലാപകാരികൾ ഇന്ത്യയിൽ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിനു തീവയ്ച്ചു.

വസതി പൂർണ്ണമായി കത്തിക്കുകയായിരുന്നു. 1000ത്തിലേറെ കലാപകാരികളാണിത് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപകനും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ വസതി കൂടിയായിരുന്നു കലാപകാരികൾ കത്തിച്ചത്
ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ മകൾ കൂടിയാണ് ഷേയ്ക്ക് ഹസീന.കഴിഞ്ഞ രാത്രി ഹസീന രാത്രി 9 മണിക്ക് ബംഗ്ലാദേശ് പൗരന്മാരോട് പ്രസംഗിക്കുന്ന പരിപാടിയുണ്ടായിരുന്നു. ഓൻലൈനിൽ ആയിരുന്നു ഷേയ്ക്ക് ഹസീന പ്രസംഗിച്ചത്. എന്നാൽ ഇതേ സമയത്ത് തന്നെ കലാപകാരികൾ ബുൾഡോസർ ഘോഷയാത്ര” എന്ന സോഷ്യൽ മീഡിയ ആഹ്വാനത്തെത്തുടർന്ന് തലസ്ഥാനത്തെ ധൻമോണ്ടി ഏരിയയിലെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി, ഷേയ്ക്ക് ഹസീനയുടെ പ്രസംഗം നടക്കുമ്പോൾ തന്നെ വീടിനു തീവയ്ക്കുകയായിരുന്നു.

