Kerala

രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ സിജെപി പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്തു. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.കഴിഞ്ഞ ദിവസങ്ങളിലാണ് സി ജെ പി പ്രധാന മന്ത്രിയുടെ വസതിക്കു മുമ്പിൽ സമരം തുടങ്ങിയത് .

ആദ്യ ദിനങ്ങളിൽ സമരത്തെ പോലീസ് ബല പ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സമരം രൂക്ഷമാവുകയായിരുന്നു .ഇന്ന് മുതൽ കൂടുതൽ പ്രവർത്തകർ സമരത്തിൽ പങ്കെടുക്കാനായി എത്തുന്നുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top