മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എസ് അരുണ്‍കുമാര്‍.

ചെഗുവേര ഫിദല്‍ കാസ്‌ട്രോയോട് നടത്തിയ സംഭാഷണമാണ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയിച്ചാലും തോറ്റാലും പോരാട്ടം തുടരുമെന്ന അര്‍ത്ഥമുള്ള സംഭാഷണമാണ് അരുണ്‍ കുമാര്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരിക്കല്‍ ചെഗുവേര ഫിദല്‍ കാസ്‌ട്രോയോട് ചോദിച്ചു, ‘ഫിദല്‍, നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും…?’ ഫിദല്‍ മറുപടി പറഞ്ഞു ‘പോരാട്ടം തുടരും’. ചെഗുവേര വീണ്ടും ചോദിച്ചു ‘അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ..?’ ഫിദല്‍ മറുപടി പറഞ്ഞു, ‘വീണ്ടും പോരാട്ടം തുടരും. ‘അതേ, വീണ്ടും പോരാട്ടം തുടരും..” എന്നായിരുന്നു അരുണ്‍ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചത്.

