പാലാ :നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ളാദ പ്രകടനം നടത്തി .വിജയ പ്രഖ്യാപനം ഉണ്ടായ ഉടനെയാണ് 50 ഓളം കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയത്.അതേസമയം ആഹ്ളാദ പ്രകടനം യു ഡി എഫ് നേതൃത്വത്തിലല്ല നടന്നതെന്നതും ശ്രദ്ധേയമായി .

സ്ഥലം എം എൽ എ യുടെ പാർട്ടിയായ കെ ടി പി യെയോ ;സ്ഥലം എം പി യുടെ പാർട്ടിയായ ജോസഫ് വിഭാഗത്തെയോ പ്രകടനത്തിൽ അടുപ്പിച്ചിട്ടില്ല . പുതുപ്പള്ളി തെരെഞ്ഞെടുപ്പ് വിജയ ആഹ്ളാദ പ്രകടനവും കോൺഗ്രസ്ഡ് ഒറ്റയ്ക്കാണ് നടത്തിയിരുന്നത് .മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യക്കാർ കോൺഗ്രസിൽ ഏറി വരുന്നുണ്ടെന്നതിന്റെ സൂചന ആയി വേണം ഒറ്റയാൻ പ്രകടനങ്ങളെ കാണുവാൻ.

ആർ വി തോമസ് അനുസ്മരണ സമ്മേളനത്തിൽ നേതാക്കളും അണികളും ഐക്യ ആഹ്വാനം നടത്തിയെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന് വേണം കരുതാൻ .കോൺഗ്രസിന് പാലാ മുൻസിപ്പാലിറ്റി പിടിച്ചെടുക്കാൻ പറ്റിയ അവസരമെന്നാണ് കോണ്ഗ്രസ് നേതാക്കളുടെ വിലയിരുത്തൽ .എന്നാൽ ഘടക കക്ഷികളുടെ അപ്രമാദിത്യത്തിൽ കടുത്ത എതിർപ്പുകളും കോൺഗ്രസിൽ രൂപപ്പെട്ടിട്ടുണ്ട് .എം പി യുള്ള ജോസഫ് ഗ്രൂപ്പും ; എം എൽ എ യുള്ള കെ ടി പി യും ഒക്കെ ശരിയാണ് .പക്ഷെ ഈ പാർട്ടികൾക്ക് എം പി യും ;എം എൽ എ യുമൊക്കെ ഉണ്ടാക്കി കൊടുത്തത് കോൺഗ്രസിന്റെ കാരുണ്യത്തിലാണെന്നു ഓർക്കുന്നത് നന്നാണെന്നാണ് ഒരു കോണ്ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടത് .
അടുത്ത പാലാ മുൻസിപ്പൽ ചെയർ പേഴ്‌സൺ കോൺഗ്രസിന് ലഭിച്ചാൽ ആനി ബിജോയി ;മായാ രാഹുൽ ;മിനി പ്രിൻസ്;ലിസിക്കുട്ടി മാത്യു എന്നിവർക്കാണ് സാധ്യത കൽപ്പിക്കുന്നത് .ഇതിൽ മിനി പ്രിൻസ് ഭർത്താവ് വി സി പ്രിൻസിന്റെ അരമന വാർഡിൽ മത്സരിച്ചാൽ വിജയമുറപ്പാണെന്നു പറയുന്നുണ്ടെങ്കിലും ;അവരെ പാലാ കുഞ്ഞാണ്ട കോൺഗ്രസിന്റെ ബാനറിൽ മത്സരിപ്പിക്കാനും ചിലരൊക്കെ ശ്രമിക്കുന്നുണ്ട് .കഴിഞ്ഞ കൗൺസിലിൽ മിനി പ്രിൻസ് കോൺഗ്രസ് നേതാവ് സതീഷ് ചൊള്ളാനിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതും അക്കാലത്തെ ചൂട് വാർത്ത ആയിരുന്നു .

