പ്രശസ്ത തബല വാദകനും നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിന് സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന്‍ തിക്കോടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: പുഷ്പാവതി. മക്കള്‍: അഭിരാമി, അനഘ, അതുല്യ. മരുമക്കള്‍: സുനീഷ്, രതീഷ്, റെനീഷ്. സഹോദരങ്ങള്‍: പരേതനായ ബാലന്‍, കമലാക്ഷി, ശ്രീധരന്‍ (സി.ആര്‍.പി.എഫ് റിട്ടയേര്‍ഡ്), വിജയന്‍, ഗീത, രാജന്‍. സംസ്‌കാരം നാളെ രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.