കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.
തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍ മരിച്ചത്. കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.