ന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ (ലേഡി ഡോൺ) അറസ്റ്റിൽ.

270 ഗ്രാം ഹെറോയിൻ കൈവശം വെച്ചു എന്ന കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ട്. സോയ വളരെക്കാലമായി പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തിയാണ് സോയ ഖാനെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സോയയുടെ ഭർത്താവായ ഹാഷിം ബാബയ്‌ക്കെതിരെ കൊലപാതകം, കൊള്ളയടിക്കൽ കേസുകൾ ഉണ്ട്. ഹാഷിം ബാബ ജയിലിലായതിന് ശേഷം ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയയാണ് ഏറ്റെടുത്തു നടത്തിയിരുന്നത്. കൊള്ളയടിക്കൽ, മയക്കുമരുന്ന് വിതരണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.

