തിരൂര്‍: പി വി അന്‍വറിനൊപ്പം പാണക്കാടെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. എംപിമാരായ മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാന്‍ എന്നിവരാണ് മുന്‍ എംഎല്‍എക്കൊപ്പം പാണക്കാട്ടെത്തിയത്.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് നേതാക്കള്‍ പാണക്കാടെത്തിയത്. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യം കൂടി മുന്നിലുണ്ട്.
രാജിവെച്ച ശേഷം അന്‍വര്‍ രണ്ടാം തവണയാണ് പാണക്കാടെത്തുന്നത്. എന്നാല്‍ സൗഹൃദകൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് സാദിഖലി തങ്ങളും പി വി അന്‍വറും പ്രതികരിച്ചു.

