ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിലെ ലസാന ഗ്രാമത്തിൽ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഭീകരരെ തുരത്താൻ തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജമ്മു കാശ്മീർ പോലീസും സുരക്ഷാ സൈന്യവും ‘ഓപ്പറേഷൻ ലസാന’ എന്ന പേരിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

