മലപ്പുറം: കെ ടി ജലീലിന് പരോക്ഷ വിമർശനവുമായി സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മുസ്ലിങ്ങളുടെ ഐക്യം തകർക്കാൻ ചിലർ ചട്ടംകെട്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വർഗത്തിൽ കയറ്റാൻ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ഈ ശ്രമം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അവരാരും ഇങ്ങനെ ഒരു സ്വർഗം വിശ്വസിക്കുന്നില്ലെന്നും പൈതൃക സമ്മേളനം എന്ന പേരിൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ സമസ്തയിലെ ലീഗ് അനുകൂലികൾ സംഘടിപ്പിച്ച സമ്മേളനത്തിൽ ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പറഞ്ഞു. നിലവിൽ നടക്കുന്നത് ഭിന്നിപ്പിന്റെ ശ്രമം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

