മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ എന്നിവര്‍ അന്‍വറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.

അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. കൂടിക്കാഴ്ചയുടെ കാര്യം പാര്‍ട്ടിക്കറിയാമെന്ന് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമുള്ള കൂടിക്കാഴ്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദ സന്ദര്‍ശനമാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

