ചെന്നൈ മണലിയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പുക ശ്വസിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റു.

ഒരു ലക്ഷത്തോളം ലിറ്റർ ഓയിൽ ശേഖരം ഉണ്ടായിരുന്ന സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇത് പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സത്യസായി ഓയിൽ ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിൽ വലിയ തോതിലുളള തീപിടുത്തം ഉണ്ടായത്.
പഴകിയ ഓയിൽ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ജീവൻകാരെല്ലാവരും ഓടി മാറിയതിനാൽ വലിയ രീതിയിലുള്ള അപകടം ഒഴിവാക്കാൻ സാധിച്ചു.