Kerala

രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെ കെ ശിവരാമന്‍

56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.

എന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി ഇന്നലെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷക്കാലം നീണ്ടുനിന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ ഇവിടെ വിരാമം കുറിക്കുകയാണ്.

അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന ഒരു പാര്‍ട്ടി ഘടകത്തില്‍ പാര്‍ട്ടി മെമ്പറായി തുടരുക എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിനും അത് അപമാനകരമായിരിക്കും. മുന്നണിക്ക് പ്രതിരോധമുണ്ടാക്കുന്ന ഒരു പ്രസ്താവനയും ഞാന്‍ കൊടുക്കാറില്ല – അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top