മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ ആണ് താരത്തെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അമൃതയുടെ സഹോദരിക്കും ആരാധകരുണ്ട്.

ഇപ്പോഴിതാ തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായ വിവരും പങ്കുവയ്ക്കുകയാണ് താരം. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു. കസിന്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജിൽ പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത പറഞ്ഞു

