ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശും പറഞ്ഞു. സി.പി.ഐഎമ്മിന് വേണമെങ്കിൽ ദേശീയ പതാക കൈയ്യിലേന്തിയ ഭാരത മാതാവിനെ സ്വീകരിക്കാം. സി.പി.ഐ.എമ്മിന് ഇന്ത്യാ വിരുദ്ധ വികാരമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

