കൊല്ലം: കടം വാങ്ങിയ സാധനങ്ങളുടെ പണം നൽകണമെന്ന് ആവശ്യപ്പെട്ടു, പ്രകോപിതനായി കട കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ.

മടത്തറ ശിവൻമുക്ക് പാറവിള വീട്ടിൽ പ്രഫുലചന്ദ്രൻ നടത്തുന്ന കട കത്തിച്ചശിവൻമുക്ക് വട്ടവിളയിൽ വാസുദേവനെ (52)യാണ്പോ ലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കട കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ചിതറ പൊലീസാണ് ഇയാളെ പിടികൂടിയത്.
കട കത്തുന്നതായി വിവരം ലഭിച്ചതോടെ കടയുടമയും പ്രദേശവാസികളും തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും കടയുടെ മുൻഭാഗം മുഴുവനായും കത്തി നശിച്ചിരുന്നു.

