കൊച്ചിയില്‍ കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നു വീണ് അപകടം. ഗിരിനഗറിൽ ആയിരുന്നു സംഭവം. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരുക്കുണ്ട്.

ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. ഒരു പ്രാദേശിക ചാനല്‍ നടത്തിയിരുന്ന നൃത്തപരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. ഏകദേശം ആറടി ഉയരത്തിൽ നിന്നാണ് സീലിംഗിന്‍റെ ഭാഗം അടര്‍ന്നു വീണത്.

അപകടത്തില്‍ പരുക്ക് പറ്റിയ ഒരു കുട്ടിയുടെ പരുക്ക് സാരമുള്ളതാണെന്നും മറ്റ് മൂന്ന് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

