Kerala

കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണ സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബേബിയെ തൂങ്ങിയ മരിച്ച നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top