Kerala

കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിച്ചു; യുവാവിന് പരിക്ക്

ഇടുക്കി നെടുങ്കണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം 8:30 കൂടിയാണ് സംഭവം. നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടം. കുമളി – മൂന്നാർ സംസ്ഥാന പാതയിൽ മൈലാടുംപാറയ്ക്ക് സമീപം എത്തിയപ്പോൾ കാട്ടുപന്നിക്കൂട്ടം സ്കൂട്ടർ ഇടിച്ച് മറിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അനൂപിന്റെ കാലിനും കൈക്കും പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top