പാലാ :മുന്നിലവ് കടവുപുഴ പാലവും കടവുപുഴ റോഡിനും പണികൾ ഉടൻ അരംഭിക്കുമെന്നുള്ള യു.ഡി എഫ് ൻ്റെ പേരിലുള്ള വാർത്ത അടിസ്ഥാനരഹിതമാണന്ന് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് പയസ് തോമസും കേരളാ കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് ബിജു വടക്കേചിറയാത്തും അറിയിച്ചു.

കടവുപുഴ പാലത്തിന് ആറ് മാസം മുൻപ് 2 കോടി 39 ലക്ഷം പണി നടക്കാൻ തടസ്സമുള്ളചില്ലച്ചി പാലത്തിൻ്റെ അനുവദിച്ച തുകയിൽ മാറ്റി അനുവദിച്ചിരുന്നു. ഇതിന് നാളിതുവരെ ഭരണാനുമതിയോ സാങ്കേതികാനുമതി ലഭിക്കുകയോ ടെൻഡർ നടപടികൾ പോലും നടന്നിട്ടില്ല മുന്നിലവ് കടവുപുഴ ചക്കിക്കാവ് റോഡ് ഇതുവരെ പൊതുമരാമത്ത് നിരത്തു വിഭാഗം ഏറ്റെടുത്തിട്ടില്ല.

ഇപ്പോൾ പഞ്ചായത്തിൻ്റെ അസറ്റിൽ പോലും ഇല്ല ഈ റോഡിൻ്റെ പണി ഉടൻ ആരംഭിക്കുന്നതിന് ചില്ലച്ചി പാലത്തിൽ അനുവദിച്ച ബാക്കി തുക 1.50 കോടി അനുവദിച്ചു പണി ഉടൻ ആരംഭിക്കുമെന്ന് യുഡിഫ് ൻ്റെ പേരിൽ പ്രസ്താവന കൊടുത്ത് വാർത്തകൾ നല്കി പൊതുജനങ്ങളുടെ ഇടയിൽ തെറ്റിധാരണകൾ നടത്തുന്നത് ശരിയല്ലെന്നും യു.ഡി ഫ് കൂടി ഇങ്ങനെ വാർത്തകൾ കൊടുക്കുവാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പയസ് തോമസ് ചെവ്വാറ്റു കുന്നേലും കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു വടക്കേ ചിറയാത്തും അറിയിച്ചു