Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,505 രൂപയും പവന് 1,16,040 രൂപയുമായി.ഇന്നലെ ഉച്ചയ്ക്കുശേഷം സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിലയിടിവിന് പിന്നാലെയായിരുന്നു ഇന്നലെ വിലയിൽ നേരിയ തിരിച്ചുവരവ്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയുമായിരുന്നു വില.അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനയില്ലെന്നാണ് ലഭിക്കുന്ന കണക്ക്.

നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് വ്യാപാരം നടക്കുന്നത്.തുടർച്ചയായ വില ചാഞ്ചാട്ടമാണ് സ്വർണവിപണിയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top