India

റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി

 

റബ്ബർ ബോർഡിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ചെയർമാൻ N ഹരി

ചുമതലയേറ്റ്നൂറ് ദിവസം പിന്നിടുമ്പോൾ റബ്ബർ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതായി റബ്ബർ ബോർഡ് ചെയർമാൻ. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലും RO ഓഫീസിലും, ഉച്ചയ്ക്ക് ശേഷം ടാപ്പേഴ്സിന്റെ ജില്ലാ സമ്മേളനത്തിലും, റീജിയണൽ ഓഫീസ് സന്ദർശനത്തിനും ശേഷം പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ് ദിന കർമ്മ പദ്ധതിയും റബ്ബർ മേഖലയുടെ ശാക്തീകരണവും ഉല്പാദന ക്ഷമത വാർദ്ധിപ്പിക്കുന്നതി ലേയ്ക്കുമായി വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നു

*1. INR Connect വെബ്സൈറ്റ് ഉടൻ:*
ടാപ്പിങ് തൊഴിലാളികളെ കിട്ടാത്ത സാഹചര്യം പരിഹരിക്കാൻ ‘INR Connect’ എന്ന പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്യും. ഭാരതത്തിലെവിടെയുള്ള റബ്ബർ കർഷകനും ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ടാപ്പർമാർക്ക് ഏജൻസി ആയോ RPS ആയോ രജിസ്റ്റർ ചെയ്യാം. റബ്ബർ ബോർഡിന്റെ ലൈസൻസ് അല്ലെങ്കിൽ മുൻപരിചയ സർട്ടിഫിക്കറ്റ് ആണ് പ്രധാന യോഗ്യത. ഇത് ഒരു വിശ്വാസ്യതയുള്ള ഇടനില സംവിധാനമായി പ്രവർത്തിക്കും.

*2. യുവാക്കളെ റബ്ബർ മേഖലയിലേക്ക്:*
RPSCകളിലേക്കും ടാപ്പിങ് മേഖലയിലേക്കും യുവാക്കൾ വരുന്നില്ല. ഇത് പരിഹരിക്കാൻ റബ്ബർ ബോർഡിന്റെ ട്രെയിനിങ് സെന്ററിൽ പരിശീലനം നൽകും. സർവകലാശാലകളുമായി ചേർന്ന് യുവാക്കളുടെ പുതിയ ആശയങ്ങൾ സ്വീകരിക്കും. പുതിയ ഉൽപ്പന്നങ്ങൾക്ക് അസംസ്കൃത വസ്തു നൽകി വിപണിയിലെത്തിക്കാൻ സഹായിക്കും. സ്റ്റാർട്ടപ്പ് മുദ്രാ യോജന, MSME സ്കീമുകളുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കും.

*3. വനിതകൾക്ക് പരിശീലനം:*
കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 946 വനിതകൾ ടാപ്പിങ് പരിശീലനം പൂർത്തിയാക്കി. കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് കൊണ്ടുവരും.

*4. തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ:*
ടാപ്പിങ് തൊഴിലാളികൾക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് അറിയില്ല. വീടുവെക്കാൻ ധനസഹായം, മക്കൾക്ക് 5-ാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം വരെ സഹായം, അപകട ഇൻഷുറൻസ്, പെൻഷൻ, മക്കളുടെ വിവാഹ ധനസഹായം എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്.

*5. RPS കളെ ശക്തിപ്പെടുത്തും:*
ഹൈസ്പീഡ് പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഉടൻ സൈൻ ചെയ്യും. ഈ തുക ഉപയോഗിച്ച് RPS കളെ ശക്തിപ്പെടുത്തുകയും എല്ലാ ധനസഹായവും എത്തിക്കുകയും ചെയ്യും.

ഓരോ പ്രദേശത്തിനും ഓരോ പ്രശ്നമാണുള്ളത്. പാലായിലെ പ്രശ്നമല്ല ഈരാറ്റുപേട്ടയിലും തിരുവനന്തപുരത്തും മംഗലാപുരത്തും ഉള്ളത്. അതുകൊണ്ട് കേരളത്തിലെ മുഴുവൻ RO കളിലും നേരിട്ടെത്തി കർഷകരെ കണ്ട് അവരുടെ പ്രശ്നങ്ങൾ അതേ സ്ഥലത്ത് പരിഹരിക്കാനുള്ള യാത്രയുടെ ഭാഗമായാണ് പാലായിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top