Kerala

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ അറസ്റ്റിൽ

 

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍: വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ അറസ്റ്റി

കേരളത്തെ നടുക്കിയ തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണ പരമ്പരയില്‍ നിര്‍ണായക വഴിത്തിരിവ്.

15 വര്‍ഷത്തിനിടെ കുടുംബത്തിലെ 7 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റിലായി.

കുടുംബത്തിലെ അംഗമായ ജയമാധവന്‍ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍ക്ക് സമാനമായി കോടികളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി നടത്തിയ ആസൂത്രിത കൊലപാതകങ്ങളാണ് ഇതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

കുടുംബത്തിലെ ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് വിവിധ കാലഘട്ടങ്ങളിലായി മരണപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് അവകാശപ്പെട്ട കോടികളുടെ സ്വത്തുക്കള്‍ വ്യാജ വില്ലോടുകൂടി ‘ഇഷ്ടദാന’മെന്ന പേരില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിക്കുകയായിരുന്നു.

ഇതില്‍ സംശയം തോന്നി നാട്ടുകാരും ബന്ധുക്കളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. 2017 ഏപ്രില്‍ 2-ന് മരണപ്പെട്ട ജയമാധവന്‍ നായരുടെ മരണത്തിലെ അസ്വഭാവികതയും ഫോറന്‍സിക് പരിശോധനാ ഫലങ്ങളുമാണ് കേസില്‍ പ്രതിയെ കുടുക്കാന്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് രവീന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top