
പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും നാളെ പാലായിൽ.
ആഗസ്റ്റ് 30 ഞായറാഴ്ച നാളെ രാവിലെ പത്തിന് പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പി യുമായ കെ സദൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നതും. ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അനുസ്മരണം നടത്തുന്നതുമാണ്.

രക്തദാനം മഹാദാനം എന്ന ചിന്ത ഹൃദയത്തിലേറ്റി നിരവധി തവണ രക്തം ദാനം ചെയ്യുകയും പാലാ ബ്ലഡ് ഫോറത്തിൻ്റെ സജീവ സാന്നിധ്യവും ആയിരുന്നു നെൽസൺ ഡാൻ്റെ . പാലാ കോപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെമസ്ട്രി അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.

അനുസ്മരണത്തോടനുബന്ധിച്ച് ഒരു സന്നദ്ധ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതൽ 12.30 വരെ നടക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാവുന്നതാണെന്നും സംഘാടകർ അറിയിച്ചു