Kerala

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞത് പോലെയായി കാഞ്ഞിരപ്പള്ളിയിൽ :പ്രൊ :എൻ ജയരാജ്

പാലാ :കേരളാ കോൺഗ്രസ് എമ്മിന്റെ പാലാ സൺ സ്റ്റാറിൽ നടന്ന ഏക ദിന ക്യാമ്പിൽ ചിരിയുടെ നുറുങ്ങുകൾ അവതരിപ്പിച്ചു മുൻ കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫസർ എൻ ജയരാജ് .കാഞ്ഞിരപ്പള്ളിയിൽ ഇപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട് പോയെന്നു പറഞ്ഞ പോലെയായി കാര്യങ്ങൾ .ഞാൻ കൊണ്ട് വന്ന ബൈപ്പാസിന്റെ ഉദ്‌ഘാടനത്തിനു പോലും എന്നെ വിളിച്ചുമില്ല ;ഫലകത്തിൽ എന്റെ പേരുമില്ല .

അതിനു വേണ്ടി ഞാനെത്ര കഷ്ട്ടപ്പെട്ടതാ.എത്രയോ ബുദ്ധിമുട്ടി .കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ഉള്ള സർവേക്കാർ മുഴുവൻ പറഞ്ഞു ഞാൻ ജയിക്കുമെന്ന്.ഞാനും അത് വിശ്വസിച്ചു .പക്ഷെ ഫലം വന്നപ്പോഴോ എതിരായി .ജനം അന്നെരത്തെ കാര്യത്തിലെ പ്രതികരിക്കൂ.

ജയരാജ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴേ ജോസ് കെ മാണി പറഞ്ഞു ഒരു പാട്ട് പാടണം.പക്ഷെ ജയരാജ് സൗമ്യ പൂർവം ഒഴിഞ്ഞു മാറി .ആൾക്കാർ ഇപ്പോഴേ മടുത്തിരിക്കുവാ ;പിന്നേം അവരെ മടുപ്പിക്കണോ.എന്നെ തോൽപ്പിച്ചത് സോഷ്യൽ മീഡിയായാണ് ;നമുക്കും സോഷ്യൽ മീഡിയാ ശക്തമാക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.

ജയരാജിന്റെ പ്രസംഗത്തിൽ കൂടുതലാളുകളും ഉപ ചോദ്യ നുറുങ്ങുകളുമായി എഴുന്നേറ്റപ്പോഴെല്ലാം അദ്ദേഹം ചോദ്യത്തിന് വഴങ്ങി കൊടുത്തു.ഇതിനിടയിൽ മുൻ എം എൽ എ ജോബ് മൈക്കിൾ നുറുങ്ങു നർമ്മ ചോദ്യങ്ങളുമായി എഴുന്നേറ്റെങ്കിലും അതൊക്കെ സ്വകാര്യ സംഭാഷണത്തിൽ പറയുന്ന കാര്യമല്ലേ എന്ന് പറഞ്ഞു ജയരാജ് സൗമ്യ പൂർവം തള്ളിക്കളഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top