Kerala

ആവേശം അലകടലോളം;തോമസ് ചാഴികാടന് പുഷ്പവൃഷ്ടിയുമായി നാടും നാട്ടാരും കൂടെ മുത്തുക്കുടകളും;പൂക്കളും

കോട്ടയം :കിടങ്ങൂര്‍,കടപ്ലാമറ്റം പഞ്ചായത്തുകളിലെ തോമസ് ചാഴികാടന്റെ റോഡ് ഷോ  പര്യടനം തികച്ചും ആധികാരികമായിരുന്നു.  നൂറുകണക്കായ വാഹനങ്ങളും ആയിരക്കണക്കായ പ്രവര്‍ത്തകരും അണിചേര്‍ന്ന് തോമസ് ചാഴികാടന്റെ റോഡ് ഷോ. കിടങ്ങൂരില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും അണിചേര്‍ന്നൊഴുകിയെത്തിയത് ആവേശത്തിന്റെ അളവുകോലായി

കിടങ്ങൂര്‍,കടപ്ലാമറ്റം പഞ്ചായത്തുകളില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ചാഴികാടന് ലഭിച്ചത്. പ്രധാന ജംഗ്ഷനുകളിലെല്ലാം നൂറുകണക്കായ പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ കാത്ത് നിന്നത്. ജയ് വിളികളും മുദ്രാവാക്യവും ഉയര്‍ത്തി പ്രവര്‍ത്തകര്‍ ആവേശം പങ്കുവെച്ചു. കൊടിതോരണങ്ങളും മുത്തുക്കുടകളും കെട്ടി വീഥികള്‍ കമനീയമാക്കിയാണ് നാട് റോഡ്ഷോയെ  വരവേറ്റത്.

എംപിയെന്ന നിലയില്‍ നടപ്പിലാക്കിയ വികസനങ്ങളുടെ നേട്ടം ലഭിച്ചവര്‍ അതിന്റെ നന്ദി പ്രകടിപ്പിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് വഴിയോരത്ത് കാത്തുനിന്നത്. കരങ്ങള്‍ വീശി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത സ്ഥാനാര്‍ത്ഥിയെ പലയിടങ്ങളിലും പുഷ്പവൃഷ്ടി നടത്തിയാണ് നാട് വരവേറ്റത്.

മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍, പുതുവേലി, മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട്, പട്ടിത്താനം, കാണക്കാരി, കുറുപ്പന്തറ വഴി നിയോജകമണ്ഡല ആസ്ഥാനമായ കടുത്തുരുത്തിയില്‍ റോഡ് ഷോ എത്തിച്ചേര്‍ന്നു. എല്‍ഡിഎഫ് നേതാക്കള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top