Kerala

എൽ.ഡി.എഫ്.സർക്കാർ സമസ്ത മേഖലയിലും പരാജയം: വി.ടി.ബൽറാം;ഫ്രാൻസിസ് ജോർജിന്റെ പാലാ പര്യടനം ആവേശത്തിന്റെ അലകളുയർത്തി

 

കോട്ടയം :കൂരാലി: എൽ.ഡി.എഫ്. സർക്കാർ കേരളത്തിന്റെ സമസ്ത മേഖലകളിലും പരാജയമാണെന്ന് വി.ടി.ബൽറാം എക്‌സ് എം.എൽ.എ. പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലം യു ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ എലിക്കുളം മണ്ഡല പര്യടനം കൂരാ ലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി.എഫ്.മണ്ഡലം ചെയർമാൻ ജെയിംസ് ചാക്കോ ജീരകത്ത് അധ്യക്ഷനായി.

കോട്ടയത്തിന്റെ എംപി ആകേണ്ടത്  പിണറായി വിജയനെ ഭയപ്പെട്ട് ഓച്ഛാനിച്ചു മൗനം പാലിക്കുന്ന ആളല്ല അല്ല മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി  ശബ്ദമുയര്‍ത്തുന്ന  ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ള ശക്തനായ  നേതാവാണെന്നും വി ടി ബല്‍റാം ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തുന്നത് ജനാധിപത്യത്തിന്റെ ശക്തമായ ശബ്ദമാണ് എന്നും ബല്‍റാം പറഞ്ഞു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കടന്നുവന്ന സ്ഥാനാര്‍ത്ഥി പര്യടനം  വിവിധ മേഖലകളില്‍ കാത്തുനിന്ന ജനങ്ങളെയും യുഡിഎഫ്  പ്രവര്‍ത്തകരെയും ഇളക്കിമറിച്ച് ആവേശത്തിലാക്കിയാണ് കടന്നുപോയത്. സാധാരണക്കാരായ ജനങ്ങളുടെ സാന്നിധ്യം  സൃഷ്ടിച്ച വന്‍ ജനപങ്കാളിത്തം യുഡിഎഫ് ക്യാമ്പിന്റെ ആവേശം വാനോളം എത്തിക്കുന്നതായിരുന്നു.

മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ ജോയി എബ്രഹാം, തോമസ് കല്ലാടന്‍, എ.കെ.ചന്ദ്ര മോഹൻ ,ഡി സി.സി. അംഗംജോഷി.കെ.ആന്റണി;അഡ്വ ആന്റണി ഞാവള്ളി ;സാബു എബ്രഹാം;മാത്യൂസ് പെരുമനങ്ങാട്ട്, യമുന പ്രസാദ്, കെ.എം. ചാക്കോ . സിനിമോൾ കാക്കശ്ശേരിൽ , ജോര്‍ജ് പുളിങ്കാട്, ഏ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം എന്‍ സുരേഷ്, മോളിപീറ്റര്‍ ചാക്കോ തോമസ്,  ജോയി സ്‌കറിയ, രാമപുരം സി.ടി രാജന്‍, തോമസ് ഉഴുന്നാലില്‍, കുര്യാക്കോസ്  പടവന്‍,  സന്തോഷ് കാവുകാട്ട്, ജോസ് മോന്‍ മുണ്ടയ്ക്കന്‍,തങ്കച്ചന്‍ മുളങ്കുന്നം, സി.ജി വിജയകുമാര്‍,  എം.പി കൃഷ്ണന്‍ നായര്‍, ചൈത്രം ശ്രീകുമാര്‍, തോമസ് ആര്‍ വി ജോസ്, അഡ്വ. സന്തോഷ് മണര്‍കാട്ട്,  സണ്ണി കാരിയപ്പുറം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, കെ.ജെ ദേവസ്യ,പയസ് മാണി, ജോസ് കുഴികുളം, ജയിംസ് ജീരകം, തങ്കച്ചന്‍ മണ്ണുശ്ശേരി, ഷിബു പൂവേലില്‍, ബിബിന്‍ രാജ്,സജി ഓലിക്കര, ജ്യോതി ലക്ഷ്മി,തോമസുകുട്ടി  നെച്ചിക്കാട്ട്,ജോഷി വട്ടക്കുന്നേല്‍, ബാബു മുകാല ബീന രാധാകൃഷ്ണന്‍, എബിന്‍ വാട്ടപ്പള്ളില്‍ ,മാനുവല്‍ നെടുംപുറം, ടോം നല്ലനിരപ്പേല്‍,  ഷൈല ബാലു, ഡയസ് സെബാസ്റ്റ്യന്‍, റെജി കുമാര്‍, റോയി നാടുകാണി, സാവിച്ചന്‍ പാംബ്ലാനി, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top