![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ആലുവ ചെങ്ങമനാട് പുറയാർ ഗാന്ധി പുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 10 വയസുകാരൻ്റെ ദേഹത്ത് വീണ് ദാരുണാന്ത്യം.അമ്പാട്ടു വീട്ടിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15 നായിരുന്നു അപകടമുണ്ടായത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എടനാട് വിജ്ഞാനപീഠം പബ്ളിക് സ്കൂൾ വിദ്യാർഥിയാണ്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)