![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കോട്ടയം :നെടുംകുന്നം : ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.നെടുകുന്നം മാണികുളത്ത് ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കങ്ങഴ പത്തനാട് പുതുവാക്കുന്നേൽ മണികണ്ഠൻ (മണിക്കുട്ടൻ ) -47 ആണ് മരിച്ചത്.കൂടെ ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു ഒരാൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആണ്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
പെയിൻ്റിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇവർ മഴ മൂലം തൊട്ടടുത്ത ഷെഡിൽ കയറി നിൽക്കുന്ന അവസരത്തിലാണ് ഇടിമിന്നൽ ഏറ്റത് മരിച്ച മണികണ്ഠന് ഒപ്പം ജേലി ചെയ്തിരുന്ന മാന്തുരുത്തി സ്വദേശി സുനീഷ് , ജോബ് മുക്കാടൻ ,ബിനോയി ഇളംകാട് എന്നിവർക്കാണ് പരുക്കേറ്റത് പരുക്കേറ്റവരെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)