![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കൊല്ലം :കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ട് അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടിയിൽ നിന്നും രാജിവച്ചു.വ്യക്തമായ ഭരണഘടനയോ നയപരിപാടികൾ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം, കൊല്ലം ആർടിഐ മെമ്പർ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ,ആലുവ എഫ് ഐ റ്റി ചെയർമാൻ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.എല്ലാ കാലത്തും കെ എം മാണിയുടെ വിശ്വസ്തൻ ആയിരുന്നു.ഏറ്റെടുത്ത പ്രവർത്തികളിൽ അഴിമതിയുടെ കറ പുരളാത്ത നേതാവായിരുന്നു അറക്കൽ.നഷ്ടത്തിന്റെ കഥ പറഞ്ഞ ഭവന നിർമ്മാണ ബോർഡ് അറയ്ക്കൽ ചെയർമാനായപ്പോൾ ലാഭത്തിലാക്കിയാണ് ഇദ്ദേഹം കാലാവധി തികച്ചത്.
പൊതു ജീവിതത്തിലും സംശുദ്ധി പുലർത്തിയിരുന്ന നേതാവായിരുന്നു നാട്ടുകാരുടെ അറയ്ക്കൽ .ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജപ്തി ഭീഷണി നേരിട്ടവർ നേരിട്ട് വന്നു സങ്കടം പറഞ്ഞപ്പോൾ വായ്‌പ്പാ കുടിശിക ലളിതമായ വ്യവസ്ഥയിലാക്കി ജപ്തി ഭീഷണി ഒഴിവാക്കി കൊടുക്കുവാൻ നേരിട്ടിടപെട്ട മാതൃക പൊതു പ്രവർത്തകനായിരുന്നു അറയ്ക്കൽ ബാലകൃഷ്ണപിള്ള ,
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)