Kottayam

വീടിന്റെ മുറ്റത്ത് ഒരു മുട്ട കണ്ടപ്പോൾ സംശയം തോന്നി ;വനപാലകർ വന്നപ്പോൾ 47 പാമ്പിൻ കുഞ്ഞുങ്ങൾ സസുഖം വാഴുന്നു

 

കോട്ടയം: കോട്ടയം തിരുവാതുക്കലിലെ വീട്ടില്‍ നിന്നും ഒരു വലിയ മൂർഖനെയും 47കുഞ്ഞുങ്ങളെയും സ്നേക് റെസ്ക്യൂ സംഘം പിടികൂടികോട്ടയം വേളൂർ കൃഷ്ണ ഗീതത്തില്‍ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് സംഭവം.ഇന്ന് രാവിലെയോടെയാണ് വീടിന് മുന്നില്‍ വീട്ടുകാർ പാമ്പിന്റെ  മുട്ട കണ്ടെത്തിയത്.

സംശയം തോന്നിയ വീട്ടുകാർ ഉടനെ തന്നെ  സ്നേക്ക് റെസ്ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വലിയ മൂര്ഖനെയും 47 പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. തുടർന്ന് സ്നേക് ടീം തന്നെയാണ് പാമ്പുകളെ കൂട്ടിലാക്കിയത്.ഇവയെ എരുമേലി വനത്തിൽ തുറന്നു വിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top