Kerala

എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

എറണാകുളം കോതമംഗലത്ത് ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം-കാക്കനാട് ദേശീയപാതയിലാണ് അപകടം നടന്നത് .

കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് മരിച്ചത് . ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു . പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top