Kerala

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം രണ്ട് നാടോടി സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്

 

കാഞ്ഞിരപ്പള്ളി :പാറത്തോട് സ്വദേശിയായ ഏഴാം ക്ലാസ്കാരിയായ പെൺകുട്ടിയെ മുഖത്ത് സ്പ്രേ അടിച്ച ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായാണ് പരാതി. കുട്ടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.കടയിൽ പോയി സാധനം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന തന്നെ രണ്ട് നാടോടി സ്ത്രീകൾ പിന്തുടരുകയായിരുന്നു എന്ന് പെൺകുട്ടി പറയുന്നു. വഴിമധ്യേ മുഖത്ത് രണ്ട് തവണ സ്പ്രേ അടിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. കൈ തട്ടിമാറ്റിയാണ് വീട്ടിലേക്ക് താൻ ഓടി രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു .

സംഭവസ്ഥലത്ത് നിന്ന് ദൂരെ മാറി നാട്ടുകാർ ചേർന്ന് ഒരു തമിഴ് സ്ത്രീയെ പിടികൂടി പോലീസിൽ ഏല്പിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തത ഒന്നും ലഭിച്ചിട്ടില്ല.സംഭവ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top